സംഭരിച്ചാൽ ഉടൻ നെൽകർഷകർക്ക് വില; ഉത്തരവ് സ്വാഗതാർഹം -ആഞ്ചലോസ് ആലപ്പുഴ: നെല്ല് സംഭരിച്ചാല്‍ ഉടന്‍ പണം നല്‍കുന്ന പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നെല്‍കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. പുതിയ ഉത്തരവ് പ്രകാരം സംഭരിക്കുന്ന നെല്ലിെൻറ തുക കര്‍ഷകരുടെ അക്കൗണ്ടില്‍ മൂന്ന് ദിവസത്തിനുള്ളില്‍ എത്തിച്ചേരും. നെല്ലിെൻറ രസീത് ബാങ്കില്‍ ഹാജരാക്കുന്നമുറക്ക് മൂന്ന് ദിവസത്തിനകം തുക നല്‍കാനുള്ള ഉത്തരവ് സ്വാഗതാര്‍ഹമാണ്. നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പദ്ധതിക്ക് രൂപംനല്‍കിയ കൃഷിമന്ത്രിയെയും ധന-സിവിൽ സപ്ലൈസ് മന്ത്രിമാരെയും സി.പി.ഐ ജില്ല കൗൺസില്‍ അഭിനന്ദിച്ചു. മൺസൂൺ ടൂറിസം ഫുട്ബാൾ ടൂർണമെൻറ് ആലപ്പുഴ: കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷെൻറ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഓൾ കേരള മൺസൂൺ ടൂറിസം ഫുട്ബാൾ ടൂർണമെൻറ് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ എസ്.ഡി.വി മൈതാനത്ത് സംഘടിപ്പിക്കുന്ന ടൂർണമെൻറ് ശനിയാഴ്ച രാവിലെ 11ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 20 ടീമാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടിന് മത്സരം ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സമാപനം. ഗതാഗതമന്ത്രി തോമസ് ചാണ്ടി വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഫെഡറേഷൻ പ്രസിഡൻറ് ജി. വേണുഗോപാൽ, ജോയൻറ് കൺവീനർമാരായ ടോമി ജോസഫ്, സോബിൻ മൈക്കിൾ, ജനറൽ കൺവീനർ അജു ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു. ലോങ് മാർച്ചിന് സ്വീകരണം ആലപ്പുഴ: 'സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ' മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ് മാർച്ചിന് 17ന് ജില്ലയിൽ സ്വീകരണം നൽകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴ ടൗൺഹാളിൽ വൈകീട്ട് നാലിന് സ്വീകരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി പി.എസ്.എം. ഹുസൈൻ, ജില്ല സെക്രട്ടറി ടി.ടി. ജിസ്മോൻ, പ്രസിഡൻറ് സി.എ. അരുൺകുമാർ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എം. കണ്ണൻ, ജില്ല പ്രസിഡൻറ് കെ.എസ്. ഷിയാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.