ചെങ്ങന്നൂർ: മഹാദേവക്ഷേത്രത്തിന് മുന്നിലെ ഓടയുടെ നിർമാണപ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് വീണ്ടും ആരംഭിച്ചു. നിലവിൽ തുടങ്ങിയ നിർമാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ ഹൈകോടതി നിർദേശം നൽകിയതോടെയാണിത്. വെള്ളിയാഴ്ച രാവിലെ ഓടക്ക് കുഴിയെടുത്ത് കോൺക്രീറ്റ് ജോലി ആരംഭിച്ചു. ഒമ്പത് ലക്ഷം രൂപ ചെലവിൽ 145 മീറ്റർ നീളത്തിലാണ് ഓട നിർമിക്കുന്നത്. 25 മീറ്റർ നീളത്തിലുള്ള ഒരു ചപ്പാത്തും ഇതോടൊപ്പം പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ നിർമാണപ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഓടയുടെ നിർമാണം തുടങ്ങിയെങ്കിലും കുഴി എടുത്തതോടെ ദേവസ്വം ബോർഡ് തടസ്സവുമായി വന്നു. അന്ന് പണി മുടങ്ങി. ദേവസ്വം ബോർഡിെൻറ സ്ഥലത്ത് അനുമതിയില്ലാതെയായിരുന്നു നിർമാണമെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഹൈകോടതി ഉത്തരവിട്ടതോടെ ജൂൺ 19ന് വീണ്ടും നിർമാണം ആരംഭിച്ചു. ഓടക്ക് കുഴി എടുത്തതോടെ നിലവിലെ സ്ഥാനത്തുനിന്ന് മാറ്റി നിർമിക്കാൻ ദേവസ്വം ബോർഡ് കമീഷണർ നിർദേശിച്ചു. അതോടെ പിന്നെയും പണിമുടങ്ങി. വിശ്വാസികൾ നിർമാണ അനിശ്ചിതത്വത്തിനെതിരെ രംഗത്തുവന്നതോടെയാണ് വകുപ്പ് അധികൃതർ നിർമാണം തുടങ്ങിയത്. ജൈവപച്ചക്കറി, മത്സ്യ കൃഷിക്ക് ഉൗന്നൽ (ചിത്രം എ.കെ.എൽ 55) ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ജൈവപച്ചക്കറി കൃഷിക്കൊപ്പം മത്സ്യം വളർത്തലും തെങ്ങുകൃഷിയും വ്യാപിപ്പിക്കുന്നു. കൊഴുവല്ലൂരിലെ ആസ്ഥാനത്ത് അഞ്ച് ഏക്കറിലാണ് വിപുല രീതിയിൽ മത്സ്യകൃഷി ആരംഭിക്കുന്നത്. ചിറകൾ പിടിച്ച് അതിൽ തൈങ്ങിൻതൈകകളും നട്ടുവളർത്തും. ഇതിനിെടയാണ് മത്സ്യങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുക. കായംകുളം സി.പി.എം ഏരിയ കമ്മിറ്റിയാണ് ആവശ്യമായ 500 തെങ്ങിൻതൈകൾ നൽകുന്നത്. ആദ്യഘട്ടമായി 200 തൈകൾ കൈമാറി. കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാനും സി.പി.എം ജില്ല സെക്രട്ടറിയുമായ സജി ചെറിയാൻ, ജനറൽ സെക്രട്ടറി എൻ.ആർ. സോമൻ പിള്ള എന്നിവർ കായംകുളം നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസനിൽനിന്ന് തൈകൾ ഏറ്റുവാങ്ങി. മുളക്കുഴ പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.-എസ്. ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു ചെങ്ങന്നൂർ: അഖില കേരള വിശ്വകർമ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂനിയെൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,- പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയിച്ച വിദ്യാർഥികൾക്ക് കാഷ് അവാർഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സമ്മേളനം മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് മണിക്കുട്ടൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ കാഷ് അവാർഡുകളും സഭ ബോർഡ് അംഗം പി.ടി. മഹേഷ് പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രഫ. സി.എൻ. മനുകുമാർ മുഖ്യപ്രഭാഷണം നടത്തി. എ.സി. രഘു, ബി. മുത്തുസ്വാമി, പുന്തല ഗോപാലകൃഷ്ണൻ, എ.ആർ. വിജയധരൻ, അജീഷ് പാണ്ടനാട്, നിർമല വാസുദേവൻ, എൻ.കെ. നാരായണനാചാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.