െകാച്ചി: ജി.എസ്.ടി വന്നതോടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുവരവ് പ്രതിസന്ധിയിൽ. വല്ലാർപാടം കണ്ടെയ്നർ തുറമുഖത്ത് എത്തുന്ന ആഭ്യന്തര ഉൽപന്നങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഗുജറാത്തിലെ കാണ്ട്ല തുറമുഖം വഴി കൊച്ചിയിൽ എത്തുന്ന ടൈൽ, മാർബിൾ, സിമൻറ് വരവാണ് കുറഞ്ഞത്. വല്ലാർപാടത്ത് എത്തുന്ന കണ്ടെയ്നറുകളിൽ 70 ശതമാനവും ടൈൽ ഉൽപന്നങ്ങളാണ്. വിൽപ്പന നികുതി, സെൻട്രൽ ടാക്സ് എന്നിവ ഉൾപ്പെടെ 29 ശതമാനമായിരുന്ന നികുതി ഉൽപാദകർ, ഷിപ്പർ, കൺസൈനി, വ്യാപാരികൾ എന്നിങ്ങനെ വിഭജിച്ച് പോയിരുന്നു. എന്നാൽ, ജി.എസ്.ടിയിൽ ഇത് 28 ശതമാനമായി. ഉൽപാദകരാണോ ഉപഭോക്താക്കളാണോ അടക്കുക എന്ന അനിശ്ചിതത്വമാണ് ചരക്ക് നീക്കത്തിന് തടസ്സം. പ്രതിവർഷം ഏകദേശം നാല് ലക്ഷം ടി.ഇ.യു (ട്വൻറി ഫൂട്ട് ഇക്വിലൻറ് യൂനിറ്റ്) കണ്ടെയ്നർ വരുന്നതിൽ 80000 ടി.ഇ.യു ആഭ്യന്തര ചരക്കാണ്. ജി.എസ്.ടിക്ക് മുന്നോടിയായി ജൂൺ 20ന് പല കമ്പനികളും ടൈൽ ഉൽപാദനം നിർത്തി. സ്റ്റോക്കുള്ളവയാണ് ഇപ്പോൾ വിൽക്കുന്നത്. ടൈൽ വരവ് കുറഞ്ഞത് നിർമാണമേഖലയെ ബാധിച്ചു. എന്നാൽ, വരവ് കുറഞ്ഞിട്ടില്ലെന്നും ജി.എസ്.ടി രജിസ്ട്രേഷൻ വൈകുന്നതാണ് പ്രശ്നമെന്നും തുറമുഖം നടത്തിപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു. ജി.എസ്.ടിയിൽ അനിശ്ചിതാവസ്ഥയുണ്ടെന്ന് ടൈൽ വ്യാപാരികൾ പറഞ്ഞു. മൊത്ത വ്യാപാരം കൂടുതലും ക്രെഡിറ്റ് സമ്പ്രദായത്തിലാണ്. അതിനാൽ നികുതി റിേട്ടൺ സംബന്ധിച്ചും ആശങ്കയുണ്ട്. കണ്ടെയ്നർ സമരം അവസാനിച്ചെങ്കിലും ഇറക്കുമതി മേഖലയിലെ അനിശ്ചിതത്വം ചരക്ക് ലോറി നീക്കത്തെ ബാധിക്കുമെന്ന് ട്രേഡ് യൂനിയൻ െഎക്യവേദി സംസ്ഥാന കൺവീനർ ചാൾസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.