ഐസ്​ സ്​കേറ്റിങ്​ ചാമ്പ്യൻഷിപ്പിന് ലുലു സ്​പാർക്കീസിൽ തുടക്കം

കൊച്ചി: ആദ്യ സംസ്ഥാനതല ഓപൺ ഷോർട്ട് ട്രാക്ക് ഐസ് സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് ലുലു മാളിലെ ലുലു സ്പാർക്കീസിൽ തുടക്കമായി. ഇന്ത്യൻ നാഷനൽ ഷോർട്ട് ട്രാക്ക് സ്പീഡ് സ്കേറ്റിങ് കോച്ച് അദ്യുത് ടവാഡെ ഉദ്ഘാടനം ചെയ്തു. അഞ്ച് വയസ്സിന് മുകളിലുള്ളവരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. അദ്യുത് ടവാഡെയുടെ നേതൃത്വത്തിൽ ഐസ് സ്കേറ്റിങ് ക്യാമ്പും നടന്നു. ക്യാമ്പ് ഇന്നും തുടരും. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ലുലു സ്പാർക്കീസിലെ കസ്റ്റമർ ഡെസ്കിൽ രജിസ്റ്റർ ചെയ്യാം. മൂന്ന് ദിവസമാണ് മത്സരം. ക്യാപ്ഷൻ ലുലു സ്പാർക്കീസിൽ സംസ്ഥാന തല ഓപൺ ഷോർട്ട് ട്രാക്ക് ഐസ് സ്കേറ്റിങ് ചാമ്പ്യൻഷിപ് ഇന്ത്യൻ നാഷനൽ ടീം കോച്ച് അദ്യുത് ടവാഡെ ഉദ്ഘാടനം ചെയ്യുന്നു. ലുലു സ്പാർക്കീസ് മാനേജർമാരായ അംബികാപതി, എം. മണികണ്ഠൻ, എബിസൺ സക്കറിയ തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.