കൊച്ചി: സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ പെറ്റി കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സായി ജോലി ചെയ്തവരെ മസ്ദൂര്‍ (ഇലക്ട്രിസിറ്റി വര്‍ക്കര്‍-കാറ്റഗറി നമ്പര്‍ 63/2017) ആയി നിയമിക്കുന്നതിന് 28-ന് സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പബ്ലിക് സര്‍വീസ് കമീഷെൻറ കോഴിക്കോട് ജില്ല/മേഖല ഓഫിസുകളില്‍ അസ്സല്‍ പ്രമാണ പരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികളും രജിസ്റ്റർ നമ്പര്‍ പരിശോധിച്ച് നിശ്ചിത തീയതിയില്‍ പ്രമാണങ്ങളുമായി നേരിട്ട് ഹാജരാകണം. ഫെസിലിറ്റേറ്റര്‍ നിയമനം: വാക്- ഇന്‍- ഇൻറര്‍വ്യൂ കൊച്ചി: പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട പിന്നാക്കം നില്‍ക്കുന്ന കുട്ടികൾക്ക് സാമൂഹിക പഠനമുറി പദ്ധതി നടപ്പാക്കുന്നു. ഇതിെൻറ ഭാഗമായി പിണവൂര്‍ക്കുടി, ഇളംബ്ലാശേരി, വെള്ളാരംകുത്ത് കോളനികളിലേക്ക് ഫെസിലിറ്റേറ്ററെ തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ യുവതീയുവാക്കൾക്ക് ഇൻറര്‍വ്യൂ നടത്തും. ഇൗ മാസം 22-ന് രാവിലെ 11-ന് മൂവാറ്റുപുഴ ട്രൈബല്‍ െഡവലപ്മെൻറ് ഓഫിസിലാണ് വാക്- ഇന്‍- ഇൻറര്‍വ്യൂ. നിയമനം താൽക്കാലികമായിരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0485 -2814957. വ്യക്തിത്വ വികസന പരിശീലനം കൊച്ചി: സൈബര്‍ശ്രീ സെൻററില്‍ വ്യക്തിത്വ വികസന പരിശീലനത്തിന് വാക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. 20-നും 26-നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവര്‍ക്ക് പങ്കെടുക്കാം. പരിശീലന കാലാവധി മൂന്നുമാസം. ഐ.ടി അധിഷ്ഠിതമായ പരിശീലനത്തില്‍ കമ്യൂണിക്കേഷന്‍, വ്യക്തിത്വ വികസനം എന്നിവ ഉള്‍പ്പെടുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ പാസായവര്‍ക്കും എൻജിനീയറിങ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 4000 രൂപ സ്റ്റൈപൻഡ് ലഭിക്കും. വിവരങ്ങൾക്ക് ഫോണ്‍: 0471 2323949.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.