ജനാധിപത്യത്തി​െൻറ വികാസമാണ് പരിസ്ഥിതിയോടുള്ള കടമയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

കൊച്ചി: 2017ലെ ഗ്രീൻസ്റ്റോം ഇക്കോസ്റ്റാർ അവാര്‍ഡുകള്‍ കൊച്ചിയിലെ അവന്യൂ സ​െൻററില്‍ നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു. പ്രഫ. എം.കെ. പ്രസാദ്, നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍, ആര്‍ക്കിടെക്ട് ജി. ശങ്കര്‍ എന്നിവര്‍ക്കാണ് അവാർഡ് നൽകിയത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യു.എന്‍.ഇ.പിയുടെ സഹകരണത്തോടെ നടത്തിയ ഗ്രീൻസ്റ്റോം ഫോട്ടോഗ്രാഫി മത്സര വിജയികളായ ശരവണൻ കൃഷ്ണമൂര്‍ത്തി (ചെന്നൈ), ശരണ്‍ദീപ് കൗര്‍ (കപൂര്‍ത്തല), വി.കെ. ശ്രീനാഥ്‌ (പോണ്ടിച്ചേരി) എന്നിവര്‍ക്ക്‌ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 50,000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാ പത്രവുമാണ്‌സമ്മാനം. ഓര്‍ഗാനിക് ബി.പി.എസ് മാനേജിങ് ഡയറക്ടർ ദിലീപ് നാരായണന്‍ സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.