പഴയകാല പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം

കൂത്താട്ടുകുളം: മണ്ണത്തൂർ ആത്താനിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഴയതും പുതിയതുമായ മാസികകൾ, ആഴ്ചപ്പതിപ്പുകൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു. 50 വർഷത്തിലധികം പഴക്കമുള്ളതും ആനുകാലികവുമായ 500 ലേറെ പ്രസിദ്ധീകരണങ്ങൾ ഈ ശേഖരത്തിലുണ്ട്. വായന വാരാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത് . ചിത്രകലാധ്യാപകൻ ശ്രീനിവാസൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.