മൂവാറ്റുപുഴ: . അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് ബൈക്ക് തകർത്തു. അക്രമവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഴപ്പിള്ളി നിരപ്പ് റേഷൻ കടപ്പടിയിൽ വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ആളൊഴിഞ്ഞ ഗ്രാമീണമേഖലയായ ഇവിടെ ആൾത്താമസമില്ലാത്ത നിരവധി കെട്ടിടങ്ങളുണ്ട്. റബർ തോട്ടങ്ങളും കെട്ടിടങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനസംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. പരാതിയേറിയതോടെ കഴിഞ്ഞദിവസം നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. പുറത്തിറങ്ങിയ ഇവർ റേഷൻകടപ്പടിയിലെത്തി നാട്ടുകാരെയടക്കം വെല്ലുവിളിച്ചിരുന്നു. മദ്യപസംഘമാണ് തങ്ങളെ ഒറ്റിയതെന്ന ധാരണയിലായിരുന്നു ഇവരുടെ നടപടികൾ. ഇതുസംബന്ധിച്ച് ആരംഭിച്ച തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. വഴിയരികിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങളും തകർത്തു. മർദനമേറ്റ് ചിലർ സമീപത്തെ വീടുകളിൽ അഭയംതേടി. വിവരമറിഞ്ഞെത്തിയ പൊലീസ് ചിലരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രദേശം കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധശല്യം രൂക്ഷമായിട്ട് നാളേറെയായി. പലതവണ പരാതി നൽകിയിട്ടും എക്സൈസ്, പൊലീസ് സംഘങ്ങൾ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.