അങ്കമാലി: അന്താരാഷ്്ട്ര യുവജന നൈപുണ്യദിനാചരണത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് സ്‌കില്‍സ് എക്‌സലന്‍സ് സെൻററിെൻറയും സംസ്ഥാന തൊഴില്വകുപ്പിെൻറയും കീഴില്‍ അങ്കമാലി ഇന്‍കല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എസ്‌പോയര്‍ അക്കാദമിയുടെയും സംയുക്ത നേതൃത്വത്തില്‍ ശനിയാഴ്ച അങ്കമാലിയിൽ കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ 8.30ന് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്യും. എസ്‌പോയര്‍ അക്കാദമി ഡയറക്ടര്‍ പൗലോസ് തേപ്പാല അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെൻറര്‍ ജനറല്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ് നൈപുണ്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 10ന് ചേരുന്ന സമാപന സമ്മേളനം ഷേര്‍ളി ജോസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.