കരുമാല്ലൂരിൽ പുറമ്പോക്ക്​ കൈയേറ്റങ്ങൾ കണ്ടെത്താൻ റവന്യൂ അധികൃതർ നടപടി തുടങ്ങി

ആലങ്ങാട്: പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമികളുടെ ൈകേയറ്റങ്ങൾ കണ്ടെത്താൻ റവന്യൂ അധികൃതർ നടപടി ആരംഭിച്ചു. ൈകയേറ്റങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പറവൂർ തഹസിൽദാർ കരുമാല്ലൂർ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രദേശത്തെ പെരിയാറി​െൻറ ഓരങ്ങളിൽ വ്യാപക ൈകയേറ്റങ്ങളാണ് നടന്നിട്ടുള്ളത്. കരുമാല്ലൂർ പുറപ്പിള്ളി കടവിലും കോട്ടപ്പുറം മാമ്പ്ര, വെളിയത്തുനാട് എന്നിവിടങ്ങളിലും ൈകയേറ്റങ്ങളുണ്ട്. ഇതിനെതിരെ നടപടികൾ ആവശ്യപ്പെട്ട് സി.പി.ഐ കരുമാല്ലൂർ ലോക്കൽ സെക്രട്ടറി ജോർജ് മേനാച്ചേരി റവന്യൂ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നേരേത്ത ൈകയേറ്റം നടന്ന സ്വകാര്യ പാർപ്പിട സമുച്ചയ ഉടമക്കെതിരെ ഒഴിപ്പിക്കൽ നടപടി തുടങ്ങിയിരുന്നു. ഇവിടെ 78 സ​െൻറ് പുറമ്പോക്കാണ് ൈകേയറിയിട്ടുള്ളത്. റവന്യൂവകുപ്പ് കെട്ടിട നോട്ടീസ് നൽകിയെങ്കിലും ഉടമ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് നടപടിക്ക് തടസ്സമായിട്ടുണ്ട്. കോടതി നടപടി വേഗത്തിലാക്കാൻ പൊതു താൽപര്യഹരജിയിൽ കക്ഷിചേരാൻ തീരുമാനിച്ചതായി ജോർജ് മേനാച്ചേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.