പ്രതിഷേധ പ്രകടനവും സായാഹ്നധർണയും

കോലഞ്ചേരി: ദേശീയ ഹരിത ൈട്രബ്യൂണലിനെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചിന് കോലഞ്ചേരിയിൽ നടത്തും. ശാസ്ത്ര സാഹിത്യ പരിഷത് മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ശുചിത്വ ബോധവത്കരണവുമായി ഒാട്ടൻതുള്ളൽ കോലഞ്ചേരി: ശുചിത്വ ബോധവത്കരണത്തി​െൻറ ഭാഗമായി സ​െൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ കോലഞ്ചേരി ടൗണിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചു. പനിമരണവും കൊതുകുമൊക്കെ പ്രമേയമായി. പി.ടി.എ പ്രസിഡൻറ് സജി ഏലിയാസി​െൻറ അധ്യക്ഷതയിൽ വാർഡ് അംഗം ടി.ജെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പോൾ വെട്ടിക്കാടൻ, എ. അമ്പിളി, ഡോ. ബിന്ദു ഗോപിനാഥ്, ലൗലി കെ. കുര്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.