മൂവാറ്റുപുഴ: മേഖലയിൽ പകർച്ചപ്പനി വ്യാപകമാകുമ്പോഴും മതിയായ പരിസര ശുചീകരണമോ വൃത്തിയോ ഇല്ലാതെ ജനറൽ ആശുപത്രി കൊതുകു വളർത്തൽ കേന്ദ്രമാകുന്നു. ദിവസവും നൂറുകണക്കിനാളുകൾ ചികിത്സ തേടുന്ന ആശുപത്രിക്കാണ് ഈ ദുരവസ്ഥ. പനി ബാധിച്ച് നിരവധിപേർ മരിച്ചതോടെ സർക്കാർ സ്ഥാപനങ്ങളും പരിസരവും നിർബന്ധമായും ശുചീകരിച്ചിരിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിരുന്നു. ജൂൺ 27, 28, 29 തീയതികളിൽ സംസ്ഥാനത്തൊട്ടാകെ ശുചീകരണ യജ്ഞവും സംഘടിപ്പിച്ചിരുന്നു. എന്നാൽ, നിർദേശങ്ങളെല്ലാം ജനറൽ ആശുപത്രി അധികൃതർ പാടെ തിരസ്കരിച്ച മട്ടാണ്. കുട്ടികളുടെ വാർഡിെൻറ പരിസരം ഉൾപ്പെടെ കാടുകയറി കിടക്കുകയാണ്. പലയിടത്തും മാലിന്യവും കെട്ടിക്കിടക്കുന്നുണ്ട്. ആശുപത്രി വാർഡുകൾ കൊതുകുകളുടെ താവളമായിരിക്കുകയാണ്. ചികിത്സക്ക് എത്തുന്നവർ കൊതുകുകടിയേറ്റ് ഡെങ്കിപ്പനി ബാധിതരാകുന്ന അവസ്ഥയാണുള്ളത്. ജനറൽ ആശുപത്രിയുടെ നിയന്ത്രണം സർക്കാർ നഗരസഭക്ക് കൈമാറിയിരുന്നു. എന്നാൽ, ശുചീകരണ പ്രവർത്തനങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണ് നഗരസഭക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.