ജനദ്രോഹ നടപടികളിൽ കേന്ദ്ര--സംസ്ഥാന സർക്കാറുകൾ മത്സരിക്കുന്നു -കെ.പി. ധനപാലൻ മൂവാറ്റുപുഴ: ജനദ്രോഹ നടപടികളിൽ കേന്ദ്ര--സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാെണന്ന് കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ. യൂത്ത് കോൺഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസമേഖലകളില്‍ കള്ളുഷാപ്പ്, ബിവറേജ് എന്നിവ തുടങ്ങാനുള്ള തീരുമാനം, പായിപ്ര മണ്ഡലത്തിലെ വിദ്യാർഥികെളയും യുവാക്കെളയും വഴിതെറ്റിക്കുന്ന കഞ്ചാവ്, മയക്കുമരുന്ന് കച്ചവടക്കാരെ സംരക്ഷിക്കുന്ന ഇടതുനേതാക്കളുടെ ഇരട്ടത്താപ്പ്, അര്‍ഹരെ ബി.പി.എല്‍ കാര്‍ഡില്‍നിന്നും ഒഴിവാക്കിയത് തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കെ.പി.സി.സി നിർവാഹക സമിതി അംഗം എ. മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻറ് ഷിയാസ് പുതുശ്ശേരി, പായിപ്ര കൃഷ്ണന്‍, കെ.എം. സലിം, മാത്യൂസ് വര്‍ക്കി, കെ.വി. കൃഷ്ണന്‍ നായര്‍, കെ.കെ. ഉമ്മര്‍, കെ.പി. ജോയി, കെ.എച്ച്. സിദ്ദീഖ്, പി.എ. അനില്‍, സമീര്‍ കോണിക്കല്‍, ഷാന്‍ മുഹമ്മദ്, മുഹമ്മദ് റഫീക്ക്, മന്‍സൂര്‍ ചേന്നര, സന്തോഷ്കുമാര്‍, ഷൗക്കത്തലി മീരാന്‍, സിദ്ദീഖ്, അജിത്ത്, മാഹിന്‍, വിഷ്ണു, ഗീവര്‍ഗീസ്, സജി പായ്ക്കാട്ട്, കെ.പി.മൈതീന്‍, എല്‍ദോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.