വീട്ടമ്മയെ തെരുവുനായ്​ ആക്രമിച്ചു

മൂവാറ്റുപുഴ: മക്കൾക്കൊപ്പം വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വീട്ടമ്മക്ക് തെരുവുനായുടെ ആക്രമണത്തില്‍ പരിക്കേറ്റു. വളര്‍ത്തുമൃഗങ്ങളെയും നായ് ആക്രമിച്ചു. ആയവന കാവക്കാട് പാറക്കല്‍ ഷിജിയുടെ ഭാര്യ ശാന്തക്കു നേരെയാണ് (41) വെള്ളിയാഴ്ച രാവിലെ ആറോടെ തെരുവുനായുടെ ആക്രമണമുണ്ടായത്. കുട്ടികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുറിയിലേക്ക് ഓടിക്കയറി നായ് വലത് പാദത്തില്‍ കടിക്കുകയായിരുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രതിരോധമരുന്ന് ലഭ്യമല്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ േകാളജിലേക്ക് റഫര്‍ ചെയ്തു. ഇവിടെ ലഭ്യമായ മരുന്ന് അലര്‍ജിയായതിനാല്‍ പുറത്തുനിന്ന് വാങ്ങിയ മരുന്ന് കുത്തിവെച്ച ശേഷമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. ശാന്തയെ കടിച്ചശേഷം ഓടിയ നായ് സമീപ വീടുകളിലെ ആട്, താറാവ് എന്നിവയെയും നാല് വളര്‍ത്തുനായ്ക്കളെയും കടിച്ചു. ആക്രമിച്ച നായെ നാട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.