ദിലീപി​െൻറ കസ്​റ്റഡി നീട്ടി; ജാമ്യാപേക്ഷയിൽ വിധി ഇന്ന്​

കൊച്ചി/അങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപി​െൻറ പൊലീസ് കസ്റ്റഡി ഒരു ദിവസത്തേക്ക് കൂടി നീട്ടി. അന്വേഷണത്തിന് ദിലീപിനെ തുടർന്നും കസ്റ്റഡിയിൽ ആവശ്യമാണെന്ന പൊലീസി​െൻറ അപേക്ഷ പരിഗണിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ കസ്റ്റഡി നീട്ടി ഉത്തരവായത്. ദിലീപി​െൻറ ജാമ്യാപേക്ഷ ശനിയാഴ്ച ഉച്ചക്ക് വീണ്ടും പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് വെള്ളിയാഴ്ച രാവിലെ 10.45ഒാടെ ദിലീപിനെ കോടതിയിൽ ഹാജരാക്കിയത്. ജാമ്യാപേക്ഷയിൽ തുറന്ന കോടതിയിലായിരുന്നു വാദം. പൊലീസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന മജിസ്ട്രേറ്റി​െൻറ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലീപി​െൻറ മറുപടി. ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്ന് ജാമ്യാപേക്ഷയെ എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ വാദിച്ചു. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ട്. ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടതിനാലും പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തി ആയതിനാലും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡി നീട്ടണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. എന്നാൽ, സാക്ഷിയും വ്യക്തമായ തെളിവുമുണ്ടെങ്കിൽ എന്തിനാണ് മാപ്പുസാക്ഷിയെന്ന് ദിലീപിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. രാംകുമാർ ചോദിച്ചു. ഡി.ജി.പി ഉൾപ്പെടെ ദിലീപിനെ ചോദ്യം ചെയ്തതാണെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം വിചിത്രമാണെന്നും അദ്ദേഹം വാദിച്ചു. തുടർന്ന്, മൂന്നുദിവസത്തെ കസ്റ്റഡി വേണമെന്ന ആവശ്യം തള്ളി കോടതി ഒരു ദിവസം അനുവദിക്കുകയായിരുന്നു. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിന് ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീണ്ടും കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായ ദിലീപിനെ ബുധനാഴ്ച രാവിലെയാണ് രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അന്ന് തൊടുപുഴയിലും എറണാകുളത്തെ രണ്ട് സ്ഥലത്തും വ്യാഴാഴ്ച തൃശൂരിലെ മൂന്ന് സ്ഥലത്തും ദിലീപുമായി തെളിവെടുത്തു. തൊടുപുഴയിലും തൃശൂരിലും 'ജോർജേട്ടൻസ് പൂരം' സിനിമ ചിത്രീകരിച്ച സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.