കാലടി: മഹാശിവരാത്രി ആഘോഷ സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവ് ദിനമായ 23ന് ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ എർപ്പെടുത്തും. താന്നിപ്പുഴ മണേലി കടവിലും, ശിവരാത്രി കടവിലും പ്രത്യേക ബലിത്തറകൾ ഒരുക്കും. പെരിയാറിന് നടുക്കുള്ള മഹാദേവ ക്ഷേത്രത്തിൽ പൂജകളും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദിഷ് പ്രവീണിനെ ആദരിക്കും കാലടി: മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ആദീഷ് പ്രവീണിനെ കാലടി എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ ആദരിക്കും. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരിക്കും. ശ്രീ ശങ്കര പാലം നടപ്പാത ശുചീകരിച്ചു കാലടി: കാടുകടയറിയ ശ്രീ ശങ്കര പാലത്തിലെ നടപ്പാതകൾ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ ശുചീകരിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. ഭസിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സതീഷ് തമ്പി, സലീഷ് ചെമ്മണ്ടൂർ, എം.ബി. ശേഖരൻ, കെ.എസ്. ചന്ദ്രൻ, എ.സി. സുനിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.