നെടുമ്പാശ്ശേരി സ്​റ്റേഷനിൽ ജിംനേഷ്യം തുറന്നു

നെടുമ്പാശേരി: വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൊലീസുകാർക്കെല്ലാം ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ ജിംനേഷ്യം സ്ഥാപിച്ചു. റൂറൽ എസ്.പി. എ.വി.ജോർജ് ഉദ്ഘാടനം ചെയ്തു. ഇൻഡിഗോ എയർപോർട്ട്്് മാനേജർ റോബി ജോൺ അധ്യക്ഷത വഹിച്ചു. എയർപോർട്ട്്് ഡയറക്ടർ എ.സി.കെ.നായർ, ഡിവൈ.എസ്.പിമാരായ വി.കെ. സനൽകുമാർ, ടി.ശ്യാംലാൽ, സർക്കിൾ ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ. സോണി മത്തായി, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.പി. കബീർ, കെ.പി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. ഇൻഡിഗോ വിമാനക്കമ്പനിയാണ് ജിംനേഷ്യം സ്ഥാപിച്ച്്് നൽകിയിരിക്കുന്നത്. ആലുവയിൽ ജിംനേഷ്യം പരിഗണിക്കും-- -എസ്.പി നെടുമ്പാശ്ശേരി: നെടുമ്പാശേരിയിലേതുപോലെ ആലുവ റൂറൽ പൊലീസ് ഓഫിസിനോട് ചേർന്ന് എല്ലാ പൊലീസുകാർക്കും സൗജന്യമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ജിംനേഷ്യം സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് റൂറൽ എസ്.പി എ.വി.ജോർജ്. കേസന്വേഷണവും മറ്റുമായി ബന്ധപ്പെട്ട് വളരെയേറെ മാനസിക സമ്മർദങ്ങൾ അനുഭവിക്കേണ്ടി വരുന്ന പൊലീസുകാർക്ക് ഇത്തരം ജിംനേഷ്യം അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂട്ടിയില്ലാത്ത സമയങ്ങളിൽ ജിംനേഷ്യം പതിവായി ഉപയോഗപ്പെടുത്തുന്നതിന് നെടുമ്പാശ്ശേരിയിലെ പൊലീസുകാർക്ക് അനുമതി നൽകണമെന്ന് എസ്.പി നിർേദശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.