കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവം ആവശ്യപ്പെടുന്നു -പി. ശ്രീരാമകൃഷ്ണൻ മൂവാറ്റുപുഴ: വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഇതുപയോഗപ്പെടുത്തി യാന്ത്രികമാകാതെ, സര്‍ഗാത്മകമായി പ്രവര്‍ത്തിക്കുന്ന കുട്ടികളെ വളര്‍ത്തിയെടുക്കണമെന്ന് കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് വിദ്യാഭ്യാസം നല്‍കണം. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള പഠനരീതി നടപ്പാക്കണം. രണ്ടാം വിദ്യാഭ്യാസ വിപ്ലവം ഇന്ന് കേരളം ആവശ്യപ്പെടുന്നുണ്ട്. ഇതനുസരിച്ച് കരിക്കുലം, പാഠ്യപദ്ധതി എന്നിവയിലെല്ലാം ആധുനിക മാറ്റങ്ങളുണ്ടാകണം. ലഭ്യമായ അറിവുകളെ പ്രയോജനപ്പെടുത്താവുന്ന നിലയില്‍ വിദ്യാഭ്യാസ സമ്പ്രദായം മാറ്റിയെടുക്കാന്‍ തയാറായിെല്ലങ്കില്‍ വലിയ നഷ്ടമാകും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദീപ്തിയുടെ പ്രഖ്യാപന സമ്മേളേനാദ്ഘാടനവും പ്രതിഭ പുരസ്‌കാര സമര്‍പ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയ്‌സ് ജോര്‍ജ് എം.പി. അധ്യക്ഷത വഹിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. കഴിഞ്ഞ അധ്യയനവര്‍ഷം നിയോജക മണ്ഡലത്തില്‍ മികച്ച വിജയം കൈവരിച്ച സ്‌കൂളുകള്‍, എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികള്‍, എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍, ദേശീയ, സംസ്ഥാന കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ എന്നിവരെ ആദരിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം, നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, ജില്ല പഞ്ചായത്ത് അംഗം ഡോളി കുര്യാക്കോസ്, ജോണി നെല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ പായിപ്ര കൃഷ്ണന്‍, വിന്‍സൻറ് ഇല്ലിക്കല്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, പഞ്ചായത്ത് പ്രസിഡൻറുമാരായ വള്ളമറ്റം കുഞ്ഞ്, ലത ശിവന്‍, ലീല ബാബു, ജോഷി സ്‌കറിയ, ആര്‍.ഡി.ഒ എസ്. ഷാജഹാന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ്, മൂവാറ്റുപുഴ ഡി.ഇ.ഒ ഇന്‍ചാര്‍ജ് കെ. സുഗു പോള്‍ കോതമംഗലം ഡി.ഇ.ഒ ടി.വി. രമണി, ഡി.പി.ഒമാരായ ടി.കെ. വിജയകുമാര്‍, സജോയ് ജോര്‍ജ്, ഡയറ്റ് പ്രിന്‍സിപ്പൽ എം.എന്‍. ജയ, സി.എന്‍. കുഞ്ഞുമോള്‍, കെ.എസ്. ബിജോയി എന്നിവര്‍ സംസാരിച്ചു. എം.എല്‍.എ മണ്ഡലത്തിെൻറ ഉപഹാരം സ്പീക്കര്‍ക്ക് നല്‍കി. നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.