ബൈക്ക് നശിപ്പിച്ചു

ആലുവ: പഴയ ബസ് സ്‌റ്റാൻഡിൽ നിർത്തിയിട്ട ബൈക്ക് നശിപ്പിച്ചതായി പരാതി. ആലുവയിലെ പ്രാദേശിക മാധ്യമപ്രവർത്തകനായ കെ.സി. സ്മിജ​െൻറ ബൈക്കാണ് നശിപ്പിച്ചത്. സീറ്റ് കീറുകയും ഇൻഡിക്കേറ്റർ ഒടിക്കുകയും വലത് മിറർ ഊരിയെടുക്കുകയും ചെയ്തു. വാഹനം മറിച്ചിട്ട് വലിച്ചിഴക്കുകയും ചെയ്തിട്ടുണ്ട്. ബൈക്കിൽ സൂക്ഷിച്ച ഹെൽമറ്റും നഷ്‌ടമായി. ആലുവ സി.ഐക്ക് പരാതി നൽകിയിട്ടുണ്ട്. മുമ്പും ഇത്തരത്തിൽ പലരുടെയും ബൈക്ക് നശിപ്പിച്ചതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.