ഫെഡറല്‍ ബാങ്ക് ജനറല്‍ബോഡി മുമ്പാകെ ജീവനക്കാരുടെ പ്രതിഷേധം

ആലുവ: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം നടന്ന ആലുവ ടൗണ്‍ ഹാളിന് മുന്നില്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. ബാങ്കി‍​െൻറ 74 ശതമാനം വരുന്ന ഓഹരികള്‍ വിദേശ സ്‌ഥാപനങ്ങള്‍ക്ക് നല്‍കുന്നതിലാണ് പ്രതിഷേധം. ജനറല്‍ ബോഡി മുമ്പാകെ പ്രതിഷേധം രേഖപ്പെടുത്തി ആലുവ പട്ടണത്തിലൂടെ ജാഥയുമായി ഫെഡറല്‍ ബാങ്ക് സ്‌റ്റാഫ് യൂനിയ‍‍​െൻറ നേതൃത്വത്തില്‍ ഹെഡ് ഓഫിസിന്‌ മുന്നിലെത്തി പൊതുയോഗം ചേര്‍ന്നു. സി.പി.എം. ആലുവ ഏരിയ സെക്രട്ടറി വി. സലിം യോഗം ഉദ്ഘാടനം ചെയ്തു. തദ്ദേശീയരുടെ ൈകയില്‍നിന്നും ഫെഡറല്‍ ബാങ്കിനെ വിദേശീയരുടെ ൈകയിലെത്തിക്കുന്നത് സ്‌ഥാപകനോടുള്ള അവഹേളനമാണ്. ബാങ്കിനെ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഫെഡറല്‍ ബാങ്കില്‍നിന്നും വളര്‍ന്നുവന്ന ഉന്നത ഉദ്യോഗസ്‌ഥരും ജീവനക്കാരോടോപ്പം ഒത്തുചേരണമെന്ന് അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡൻറ് പി.എന്‍. നന്ദകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഷാജു ആൻറണി, എസ്.എസ്. അനില്‍, എന്‍. സുരേഷ് എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി. നരേന്ദ്രന്‍ സ്വാഗവും എം. പ്രഭാകരന്‍ നന്ദിയും പറഞ്ഞു. യോഗത്തിനും പ്രകടനത്തിനും പി.എച്ച്. വിനിത, വി. രാജേഷ്, ബൈജു, പി.ബി.ജോണ്‍, പി.വൈ. വര്‍ഗീസ്, പി.ഒ. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.