വാഹനാപകടത്തില്‍ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ച സംഭവം; വാഹനവും ഡ്രൈവറും പിടിയില്‍

ആലുവ: വാഹനാപകടത്തില്‍ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ വാഹനവും ഡ്രൈവറും പൊലീസ് പിടിയില്‍. ഏപ്രില്‍ 18ന് പുലര്‍ച്ച 1.45ഓടെ അമ്പാട്ട്കാവ് മെട്രോ സ്‌റ്റേഷന്‍ പരിസരത്താണ് അപകടമുണ്ടായത്. എല്‍ ആൻഡ് ടി കമ്പനി ജീവനക്കാരനായിരുന്ന ഝാർഖണ്ഡ് സ്വദേശി ജുനാഥന്‍ മര്‍മു എന്നയാളെയാണ് അജ്ഞാത വാഹനം ഇടിച്ചത്. സ്‌റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തിരിച്ചുവിട്ടുകൊണ്ടിരിക്കുകയായിരുന്നു ഇയാള്‍. വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആലുവ ട്രാഫിക് എസ്.ഐ കെ.ടി.എം. കബീറി‍​െൻറ നേതൃത്വത്തിലാണ് വാഹനം കണ്ടെത്താന്‍ ശ്രമിച്ചത്. ടി.എന്‍ എന്ന് തുടങ്ങുന്ന നമ്പറുള്ള ലോറിയാണെന്നാണ് സമീപത്തുണ്ടായിരുന്നവര്‍ നൽകിയ വിവരം. നമ്പറി‍​െൻറ അവസാനം 56 എന്ന് കണ്ടതായും വിവരം ലഭിച്ചിരുന്നു. ആറ് ചക്രങ്ങളുള്ള നീളം കൂടിയ ലോറിയായിരുന്നെന്നും ദൃക്സാക്ഷികള്‍ മൊഴി നൽകിയിരുന്നു. തുടര്‍ന്ന് പല ഭാഗങ്ങളിെലയും കാമറകള്‍ പരിശോധിച്ചപ്പോള്‍ പാലിയേക്കര ടോള്‍ വഴി ടി.എന്‍ 57 കെ.3456 നമ്പര്‍ ലോറി കടന്നുപോയതായി വിവരം ലഭിച്ചു. ദൃക്‌സാക്ഷികള്‍ നൽകിയ മൊഴിയിലെ വാഹനത്തി​െൻറ രൂപവും ശരിയായിരുന്നു. ആലുവ മേഖലയിലെ കാമറകള്‍ ഒന്നുകൂടി പരിശോധിച്ചപ്പോള്‍ ഈ വാഹനത്തിനോട് സാദൃശ്യമുള്ള ലോറി അതിവേഗം കടന്നുപോയതായി മനസ്സിലായി. തുടര്‍ന്ന് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിച്ചാണ് തമിഴ്‌നാട് ദിണ്ടിഗൽ ഓടചക്രം എന്ന സ്‌ഥലത്തുനിന്ന് വാഹനവും ൈഡ്രവറെയും കസ്‌റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിമോനും എസ്.ഐക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.