gen must ചൈന, കശ്​മീർ: ​പ്രതിപക്ഷവുമായി കേന്ദ്രം ചർച്ച നടത്തി

ചൈന, കശ്മീർ: പ്രതിപക്ഷവുമായി കേന്ദ്രം ചർച്ച നടത്തി blurb അതിർത്തിയിലെ ചൈനയുടെ റോഡ് നിർമാണം ഇന്ത്യൻ താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് കേന്ദ്രം ന്യൂഡൽഹി: ചൈന, കശ്മീർ അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തി. തിങ്കളാഴ്ച പാർലമ​െൻറി​െൻറ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ചർച്ച നടത്തിയത്. ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് അതിർത്തിയിൽ ചൈന റോഡ് നിർമിക്കുന്നതെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും യോഗത്തിൽ വ്യക്തമാക്കി. ഇൗ മാസം 26, 27 തീയതികളിൽ അജിത് ഡോവൽ ചൈന സന്ദർശിക്കുമെന്നും ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അവർ അറിയിച്ചു. പ്രതിപക്ഷമുയർത്തിയ ആശങ്കകളിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങി​െൻറ വസതിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാറിനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റലിയും പെങ്കടുത്തു. അതിർത്തിയിലെ ആശങ്കകൾ കേന്ദ്ര സർക്കാറിനെ ബോധിപ്പിച്ചെന്നും വിഷയം പാർലമ​െൻറിൽ ഉന്നയിക്കുമെന്നും കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമയും വ്യക്തമാക്കി. തങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ സർക്കാറിന് കഴിഞ്ഞില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറെക് ഒബ്രിയൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.