കോലഞ്ചേരി: യാക്കോബായ സഭയിലെ വൈദികരും ഇടവകാംഗങ്ങളും ഓർത്തഡോക്സ് സഭയിലേക്ക് മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപെൻറ കത്ത്. ഭദ്രാസനത്തിലെ യാക്കോബായ വൈദികർക്കും ഇടവകക്കാർക്കുമാണ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത കത്തെഴുതിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യാക്കോബായസഭ തന്നെ ഇല്ലാതായിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ മുൻകാലത്തെപ്പോലെതന്നെ ഓർത്തഡോക്സ് സഭയിൽ ചേർന്ന് ഒരുമിച്ച് പ്രവർത്തിക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. കേസിൽ ആരും ജയിച്ചെന്നോ തോെറ്റന്നോ ഉള്ള ചിന്ത വേണ്ട. 1998 വരെ ഒരു മനസ്സോടെ പ്രവർത്തിച്ചതുപോലെ തുടർന്നും പ്രവർത്തിക്കാമെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 1934 ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന ഇടവകക്ക് മാത്രമേ നിയമപരമായി നിലനിൽപുള്ളൂ. യോജിപ്പിലെത്തുകയാണെങ്കിൽ ഒരു വിവേചനവും വ്യക്തിപരമായും ഇടവകപരമായും യാക്കോബായ വിശ്വാസികൾക്കുണ്ടാവില്ലെന്നും മെത്രാപ്പോലീത്ത ഉറപ്പ് നൽകിയിട്ടുണ്ട്. കണ്ടനാട് ഈസ്റ്റ്, വെസ്റ്റ് ഭദ്രാസനങ്ങളിൽപെട്ട എൺപതോളം ഇടവകകൾക്കും വൈദികർക്കുമാണ് കത്തയച്ചത്. നേരത്തേ സഭ യോജിപ്പിലായിരുന്ന വേളയിൽ ഇദ്ദേഹത്തിന് കീഴിലുണ്ടായിരുന്നതും പിന്നീട് പിളർന്നപ്പോൾ യാക്കോബായ പക്ഷത്ത് നിലയുറപ്പിച്ചവരുമാണ് ഇവർ. ഇതേസമയം കത്ത് കിട്ടിയെന്ന് വൈദികരും ഇടവകാംഗങ്ങളും പ്രതികരിച്ചു. മെത്രാപ്പോലീത്തമാർ കാണാൻ അനുവാദം ചോദിച്ചെന്ന് കോലഞ്ചേരി: സുപ്രീംകോടതി വിധിയുണ്ടായയുടൻ മൂന്ന് യാക്കോബായ മെത്രാപ്പോലീത്തമാർ തന്നെ കാണാൻ അനുവാദം ചോദിച്ചിരുന്നെന്ന് ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ്. എന്നാൽ, യാക്കോബായ സഭയുടെ സുന്നഹദോസിന് ശേഷമുള്ള വാർത്തസമ്മേളനം കണ്ടതോടെ താൻ അവരുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുകയായിരുന്നെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, സഭയിൽനിന്നും മെത്രാന്മാർ മറുകണ്ടം ചാടാനുള്ള നീക്കമാണോ നടത്തിയതെന്ന ചോദ്യത്തോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.