80 എം.എൽ.എമാരെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് ജെ.ഡി.യു പട്ന: തേജസ്വിനി യാദവിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കണമെന്നും 80 എം.എൽ.എമാരുണ്ടെന്ന അഹങ്കാരം കാണിക്കേണ്ടെന്നും ആർ.ജെ.ഡിക്ക് ജെ.ഡി.യുവിെൻറ മുന്നറിയിപ്പ്. അഴിമതിയാരോപണം നേരിടുന്ന തേജസ്വിനി രാജിെവക്കില്ലെന്ന ആർ.ജെ.ഡിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സഖ്യകക്ഷിയായ ജെ.ഡി.യു നിലപാട് കടുപ്പിച്ചത്. ഇതോടെ ബിഹാർ ഭരിക്കുന്ന മഹാസഖ്യത്തിൽ ആർ.ജെ.ഡിയും ജെ.ഡി.യുവും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായി. 80 സീറ്റിെൻറ അഹങ്കാരം പറയുന്നവർ 2010ൽ 22 സീറ്റ് മാത്രമാണ് ലഭിച്ചതെന്ന് മറക്കരുത്. നിതീഷ് കുമാറിെൻറ പ്രഭാവത്തിലാണ് 2015ൽ ആർ.ജെ.ഡിക്ക് 80 സീറ്റ് വരെ ലഭിച്ചതെന്നും ജെ.ഡി.യു സംസ്ഥാന വക്താവ് സഞ്ജയ് സിങ് പറഞ്ഞു. തേജസ്വിനിയുടെ കാര്യത്തിൽ നിതീഷ് കുമാർ യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി ഡൽഹിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.