പറവൂർ: ഏഴിക്കര--കടക്കര--പറവൂർ റൂട്ടിൽ സ്വകാര്യബസുകൾ ട്രിപ് മുടക്കുന്നത് പതിവാകുന്നു. പ്രധാന ട്രിപ്പുകൾ മുന്നറിയിപ്പില്ലാതെ മുടക്കുന്നത് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതേതുടർന്ന് ഏഴിക്കര- കടക്കര പുഴയോരം െറസിഡൻറ്സ് അസോസിയേഷൻ പറവൂർ ജോയൻറ് ആർ.ടി.ഒക്ക് പരാതി നൽകി. ഏഴിക്കര- കടക്കര പ്രദേശങ്ങളിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സ്ഥിരം പെർമിറ്റ് വാങ്ങി സർവിസ് നടത്തുന്ന സ്വകാര്യബസുകൾ തുടർച്ചയായി സർവിസ് മുടക്കുകയാണ്. ഇതുമൂലം ആശുപത്രിയിൽ പോകുന്ന രോഗികളും വിദ്യാർഥികൾ ഉൾപ്പെടെ അകലെ സ്ഥലങ്ങളിൽ പഠിക്കാനും ജോലിക്കുമായി പോയിവരുന്നവരും ഏറെ ക്ലേശം അനുഭവിക്കുകയാണ്. പറവൂരിൽനിന്ന് ഏഴിക്കരയിലേക്ക് പോകുന്ന സമയത്തും ഏഴിക്കരയിൽനിന്ന് തിരിച്ച് പറവൂരിലേക്ക് വരുന്ന സമയത്തും കടക്കരയിൽനിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന നിബന്ധനയിലാണ് സ്വകാര്യബസുകൾക്ക് പെർമിറ്റ് നൽകിയിരിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ, പലപ്പോഴും ഈ വാഹനങ്ങൾ കടക്കരയിലേക്ക് പ്രവേശിക്കിെല്ലന്നാണ് ആക്ഷേപം. ചില ബസുകൾ രാവിലെയും വൈകീട്ടും മാത്രമായി കടക്കരയിൽ വന്നുപോകുമെങ്കിലും പകൽ ട്രിപ്പുകൾ പതിവായി മുടക്കുകയാണ്. വൈകീട്ടും മിക്കവാറും സർവിസുകൾ കടക്കരയിലേക്ക് പോകുന്നിെല്ലന്നും ഇത് ചോദ്യം ചെയ്‌താൽ ബസുടമകളും തൊഴിലാളികളും ഭീഷണിപ്പെടുത്തുമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.