മുഴുവൻ കയർ തൊഴിലാളിക്കും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകും -- ചെയർമാൻ പറവൂർ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായി അഞ്ച് വർഷം വിഹിതമടച്ച് 60 വയസ്സ് പൂർത്തിയാക്കിയ എല്ലാ കയർ തൊഴിലാളിക്കും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുമെന്ന് കയർ തൊഴിലാളി ക്ഷേമനിധി േബാർഡ് ചെയർമാൻ കെ.കെ. ഗണേശൻ. ബോർഡിെൻറ പറവൂർ മേഖല ഓഫിസിൽ നടന്ന പരാതി പരിഹാര അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാൾക്ക് മിനിമം 2500 മുതൽ 15,000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണിത്. നേരേത്ത മുതൽ ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവർക്ക് മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ. ഇതിനാവശ്യമായ മുഴുവൻ തുകയും സർക്കാർ അനുവദിച്ചിട്ടുണ്ട്. അദാലത്തിൽ നൂറിൽപരം പരാതി പരിഹരിച്ചു. കയർ അെപ്പക്സ് കമ്മറ്റി അംഗം ടി.ആർ. ബോസ് അധ്യക്ഷത വഹിച്ചു. ചീഫ് എക്സ്ക്യൂട്ടിവ് ഓഫിസർ പി.എം. ഷാജി, മേഖല ഓഫിസർ കെ.ശോഭനകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.