ഭിന്നശേഷിക്കാര്‍ക്കുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ഗുണകരം -മന്ത്രി കാക്കനാട്: ഭിന്നശേഷിക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ സാമൂഹിക നീതി നിര്വഹണത്തിെൻറ മികച്ച ഉദാഹരണമാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വാഹനവും വനിത മാര്‍ക്കറ്റിങ് കിയോസ്കിെൻറയും വിതരേണാദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികള്‍ ശാരീരികവും മാനസികവുമായ വിഷമതകള്‍ നേരിടുന്നവര്‍ക്ക് ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. മാണിക്യമംഗലം സ്വദേശി അഞ്ജു ഭാസ്‌കരന് സ്‌കൂട്ടര്‍ നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഭിന്നശേഷിക്കാരായ 90 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമസഭ അംഗീകരിച്ച ബാക്കിയുള്ള എല്ലാവര്‍ക്കും ലിസ്റ്റ് കിട്ടുന്ന മുറക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്യുമെന്ന് അവർ പറഞ്ഞു. 32 പേര്‍ക്കാണ് മാര്‍ക്കറ്റിങ് കിയോസ്‌കുകള്‍ വിതരണം ചെയ്യുന്നത്. മണീട് പഞ്ചായത്ത് പ്രസിഡൻറ് ശോഭ ഏലിയാസും സി.ഡി.എസ് ചെയര്‍പേഴ്‌സൻ രഞ്ജിനി മോഹനനും ചേര്‍ന്ന് മാര്‍ക്കറ്റിങ് കിയോസ്‌ക് മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. കുടുംബശ്രീ അംഗം വിലാസിനിക്കാണ് കിയോസ്‌ക് നല്‍കുന്നത്. 32 പഞ്ചായത്തിൽനിന്നുള്ള കുടുംബശ്രീ വനിതകള്‍ക്കാണ് കിയോസ്‌ക് നല്‍കുന്നത്. ഇതിലൂടെ കുടുംബശ്രീ ഉൽപന്നങ്ങളും മറ്റ് ഉൽപന്നങ്ങളും വിറ്റഴിക്കാം. പദ്ധതി നിര്വഹണത്തിെൻറ ഭാഗമായുള്ള ചെക്ക്് വിതരണവും ചടങ്ങില്‍ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറയും സദസ്സിെൻറയും പ്രത്യേക അഭ്യര്‍ഥനയെത്തുടര്‍ന്ന് മന്ത്രി ഗാനവും ആലപിച്ചു. 2017-18 വര്‍ഷത്തെ പദ്ധതി നിര്‍വഹണോദ്ഘാടനം എസ്. ശര്‍മ എം.എല്‍.എയും പ്രകൃതി സൗഹൃദ ഭൂമിമിത്ര കാരിബാഗ് വിതരണം വി.പി. സജീന്ദ്രന്‍ എം.എൽ.എയും നിര്‍വഹിച്ചു. കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല, ജില്ല പ്ലാനിങ് ഓഫിസര്‍ സാലി ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ പി.എസ്. ഷൈല, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോളി കുര്യാക്കോസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. അയ്യപ്പന്‍ കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ജാന്‍സി ജോര്‍ജ്, ജില്ല പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.എന്‍. സുഗതന്‍, കെ.ടി. അബ്രഹാം, അഡ്വ. അനിത ഷീലന്‍, ജോളി ബേബി, സാംസണ്‍ ചാക്കോ, ജില്ല സാമൂഹികനീതി ഓഫിസര്‍ പ്രീതി വിത്സണ്‍, കുടുംബശ്രീ ജില്ല മിഷന്‍ അസി. കോഒാഡിനേറ്റർ എസ്. രഞ്ജിനി, ജില്ല പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ ടി.വി. ബാബു, സെക്രട്ടറി കെ.കെ. അബ്ദുൽ റഷീദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.