ആധുനിക നിർമാണരീതികളെക്കുറിച്ച് കരാറുകാരെ ബോധവത്കരിക്കും -മന്ത്രി കളമശ്ശേരി: ആധുനികരീതിയിെല നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് കരാറുകാർക്ക് ബോധവത്കരണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഇടപ്പള്ളി തോടിനുകുറുകെ പൊതുമരാമത്ത് നിർമിച്ച െചമ്പോക്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരാറുകാരിൽ മാറ്റം വരണം, വളരെ കുറച്ചുപേർ മാത്രമെ മികവുറ്റവരായുള്ളു. അതിനാൽ ആധുനികരീതിയിെല സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള നിർമാണപ്രവർത്തനങ്ങൾക്ക് ബോധവത്കരിക്കും. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞ് തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഈ സർക്കാറെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയുടെ 25,000 കോടി രൂപയുടെ സഹായം പൊതുമരാമത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, വികസനപ്രവർത്തനങ്ങൾക്ക് വിദഗ്ധരുടെ അഭാവംമൂലം താമസം നേരിടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിയുടെ വികസനപ്രവർത്തനം യാഥാർഥ്യമാകാൻ സീപോർട്ട്-എയർപോർട്ട് റോഡിെൻറ വികസനം യാഥാർഥ്യമാക്കണമെന്ന് അധ്യക്ഷത വഹിച്ച ഇബ്രാഹിം കുഞ്ഞ് എം.എൽ.എ പറഞ്ഞു. എച്ച് എം.ടി ജങ്ഷൻ വികസനത്തിന് അടിയന്തരമായി അംഗീകാരം നൽകണം, ചേരാനല്ലൂർ-ഏലൂർ ഫെറി പാലത്തിെൻറ നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പി.ടി. തോമസ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ, പി. രാജീവ്, വി.എ. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. 2.5 കോടി രൂപ െചലവിൽ പാലത്തിലൂടെ കളമശ്ശേരി നഗരസഭ ടോൾ, കൂനംതൈ തുടങ്ങിയ പ്രദേശത്തുകാർക്ക് എൻ.എച്ചിലേക്കും വല്ലാർപാടം പാതയിലേക്കും എളുപ്പം പ്രവേശിക്കാൻ സാധിക്കും. ec4 Sudhakaran ( ഫോട്ടോ ) കളമശ്ശേരി ചെമ്പോക്കടവ് പാലം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.