മദ്യവിരുദ്ധ നോവൽ പുനഃപ്രസിദ്ധീകരിച്ചു

കൊച്ചി: മലയാളത്തിലെ ആദ്യത്തെ മദ്യവിരുദ്ധനോവലും ആദ്യ സുറിയാനി കത്തോലിക്ക നോവലുമെന്ന വിശേഷണമുള്ള 'ത്രസ്യാമ്മ' പുനഃപ്രസിദ്ധീകരിച്ചു. 1922ൽ കരോട്ട് സി. ജോർജ് രചിച്ച നോവൽ ഡോ. ജോർജ് ഇരുമ്പയമാണ് കണ്ടെത്തി പഠനവും എഡിറ്റിങ്ങും നടത്തി പുനഃപ്രസിദ്ധീകരണത്തിന് ഒരുക്കിയത്. മേജർ ആർച്ച് ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുസ്തകം പ്രകാശനം ചെയ്തു. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ ഏറ്റുവാങ്ങി. ഡോ. ജോർജ് ഇരുമ്പയം, പ്രഫ. മിനി സെബാസ്റ്റ്യൻ, കവി എസ്. രമേശൻ, ജോർജ് കുര്യൻ എന്നിവർ സംസാരിച്ചു. Caption: ec1 KCBC കരോട്ട് സി. ജോർജ് 1922ൽ രചിച്ചതും മലയാളത്തിലെ പ്രഥമ മദ്യവിരുദ്ധ നോവലും ആദ്യസുറിയാനി കത്തോലിക്ക നോവലുമായ 'ത്രസ്യാമ്മ' കർദിനാൾ ജോർജ് ആലഞ്ചേരി കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോളിന് നൽകി പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.