കൊച്ചി: പുതുൈവപ്പ് എൽ.പി.ജി. വിരുദ്ധസമരസമിതിയുടെ നേതൃത്വത്തിൽ െഎ.ഒ.സി. പ്ലാൻറിനെതിരെ നടന്നുവരുന്ന സമരങ്ങൾക്ക് പിന്തുണ നൽകാൻ വൈപ്പിൻ കരയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടനകളുടെ യതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ എട്ട് പഞ്ചായത്തുകളിൽ രാഷ്ട്രീയകാര്യ സമിതിയുടെ കീഴിൽ െഎക്യദാർഢ്യ സമിതികൾ രൂപവത്കരിക്കും. ജൂലൈ 27,28,29 തീയതികളിൽ വൈപ്പിൻ മണ്ഡലത്തിൽ വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കും. പുതുൈവപ്പിൽ നിർദിഷ്ട എൽ.പി.ജി. സംഭരണി സ്ഥാപിക്കുന്നതുമായ ബന്ധപ്പെട്ട് പഠനം നടത്തുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും രാഷ്ട്രീയകാര്യ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എ.കെ.സരസൻ, പി.എസ്. ഷാജഹാൻ, എ.കെ. ശശി, ബിജു കണ്ണങ്ങാട്ട്, ടി.ആർ. കൈലാസൻ, ജ്യോതിവാസ് പറവൂർ, ബേസിൽ മുക്കത്ത്, ജെ.ജെ. ജോണി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.