കൊച്ചി: രണ്ടുലക്ഷം രൂപയുടെ വായ്പക്ക് ഇൗട് നൽകിയ രണ്ടരക്കോടിയുടെ കിടപ്പാടം 38 ലക്ഷം രൂപക്ക് ഭൂമാഫിയക്ക് വിറ്റ എച്ച്.ഡി.എഫ്.സി ബാങ്കിെൻറ അവിഹിത ഇടപെടൽ റദ്ദാക്കാൻ ആവശ്യെപ്പട്ട് കിടപ്പാട സംരക്ഷണ സമരം. ഇടപ്പള്ളി മാനാത്തുപാടം ഷാജിയുടെ കുടുംബത്തെ തെരുവിലെറിയരുതെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച മുതൽ ഷാജിയുടെ വീട്ടിൽ ചിതയൊരുക്കിയാണ് അനിശ്ചിതകാലസമരം ആരംഭിക്കുന്നത്. ഷാജിയുടെ വസ്തുവിലേക്ക് മുനിസിപ്പൽ റോഡ് മറച്ചുവെച്ച് ഇടവഴി മാത്രം കാണിച്ചാണ് വസ്തുവിന് വിലയിടിച്ചു കാണിച്ചിത്. 37, 80,000 രൂപക്ക് ലേലം ഉറപ്പിച്ച കെട്ടിടം പണിക്കാരൻ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ബിനാമിയാണ്. ജപ്തിയിൽനിന്ന് ഒഴിവാക്കണമെങ്കിൽ രണ്ടുകോടി രൂപ നൽകണമെന്നാണ് സംഘം ആവശ്യപ്പെടുന്നതെന്നും പാർപ്പിട സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. 1994ൽ ലോർഡ് കൃഷ്ണ ബാങ്കിൽനിന്നാണ് രണ്ടുലക്ഷം രൂപയുടെ ഒാവർ ഡ്രാഫ്റ്റ് എടുത്തത്. കുടിശ്ശിക വന്നപ്പോൾ ഒരു ലക്ഷം രൂപ ഷാജി തിരിച്ചടച്ചിരുന്നു. കെടുകാര്യസ്ഥതകൊണ്ട് നടപടിയൊന്നും എടുക്കാതിരുന്ന ബാങ്ക് ബാധ്യത ഉൗതിവീർപ്പിച്ച് 10 ലക്ഷം രൂപയാക്കി ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിൽ ജപ്തി നടപടികൾക്ക് ഹരജി നൽകുകയാണുണ്ടായത്. എന്നാൽ, ഇൗ അവസരത്തിൽ ലോർഡ് കൃഷ്ണ ബാങ്ക്, സെഞ്ചൂറിയൻ ബാങ്ക് പഞ്ചാബ് ഏറ്റെടുക്കുകയും അത് എച്ച്.ഡി.എഫ്.സി ബാങ്കിൽ ലയിക്കുകയുമാണുണ്ടായത്. ഇൗ നടപടികൾക്കിടയിൽ ഷാജിയുടെ കടത്തിെൻറ പ്രശ്നം മുങ്ങിപ്പോയെന്നതാണ് യാഥാർഥ്യം. പിന്നീട്, 2014 ലാണ് ലേല നടപടിയുണ്ടാകുന്നത്. 21ന് ൈവകീട്ട് കൂനംതൈ ജങ്ഷനിൽ സർവകക്ഷി പ്രതിഷേധ സമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.