കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പിെൻറ പേരിൽ തൃക്കാക്കര സാംസ്കാരികകേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം ഇൗ മാസം 30ന് മാവേലിപുരം ഒാണം പാർക്കിൽ നടക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായർക്ക് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. തൃക്കാക്കര സാംസ്കാരികകേന്ദ്രത്തിെൻറ നാലാം വാർഷികത്തോടനുബന്ധിച്ച് വിപുല പരിപാടികളാണ് മാവേലിപുരം ഒാണം പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 29ന് 'മാതൃഭാഷയും ദേശസംസ്കൃതിയും', 'തൃക്കാക്കര സംസ്കൃതിയും മലയാള നാടും' വിഷയങ്ങളിൽ പഠനശിബിരം സംഘടിപ്പിച്ചിട്ടുണ്ട്. 30ന് വൈകീട്ട് കാവാലത്തിെൻറ 'അവധൂതശങ്കരം' കവിതയുടെ കഥകളിയാവിഷ്കാരം കലാമണ്ഡലം ഗണേശനും സംഘവും അവതരിപ്പിക്കും. തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് പോൾ മേച്ചേരിൽ, ട്രഷറർ ശിവരാജ് കുന്നേമഠത്തിൽ, ഉപദേശകസമിതി അംഗം ചെമ്മനം ചാക്കോ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.