കൊച്ചി: കേരളത്തിലെ പല കേസേന്വഷണങ്ങളിലും നിർണായ സ്വാധീനം ചെലുത്തുന്ന രാസപരിശോധന നടത്തുന്ന ലാബുകളിൽ ക്രമക്കേട് നടത്തുന്നതായി ആരോപണം. അങ്കമാലി സ്വദേശിയായ വിമൽ ആേൻറാ വർഗീസാണ് ആരോപണവുമായി രംഗത്തെത്തിയത്. അടുത്തിടെ വിമൽ അങ്കമാലിയിൽനിന്ന് വാങ്ങിയ പെപ്സി കമ്പനിയുടെ ശീതളപാനീയത്തിൽ ഇൗച്ചയെ കണ്ടതിെന തുടർന്ന് കോടതിയെ സമീപിച്ചിരുന്നു. ലാബിൽ പരിശോധനക്ക് നൽകിയ കുപ്പിയിലുണ്ടായിരുന്ന ഇൗച്ച പ്ലാസ്റ്റിക് കഷണമാക്കി തിരിമറി നടത്തിയതായാണ് ആക്ഷേപം. വിമലിെൻറ പരാതിയിൽ ഉപഭോക്തൃതർക്ക പരിഹാര കോടതി െപപ്സി കമ്പനി 1,10,000 രൂപ നഷ്ടപരിഹാരമായി വിധിച്ചു. കാക്കനാട് രാസപരിശോധന ലബോറട്ടറിയിൽ ക്രമക്കേടുകൾ സ്ഥിരമാണെന്നും നിരവധി കേസുകൾ അട്ടിമറിക്കാൻ ഇത്തരത്തിൽ തിരിമറികൾ നടക്കുന്നുണ്ടെന്നും വിവരാവകാശ പ്രവർത്തകൻ കൂടിയായ വിമൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.