റേഷന്‍ കാര്‍ഡ്​ പരിഷ്​കരണം; ആനുകൂല്യങ്ങൾ നിഷേധിക്കുന്നു ^പി.സി. തോമസ്

റേഷന്‍ കാര്‍ഡ് പരിഷ്കരണം; ആനുകൂല്യങ്ങൾ നിഷേധിക്കുന്നു -പി.സി. തോമസ് കൊച്ചി: റേഷന്‍ കാര്‍ഡില്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. റേഷന്‍ കാര്‍ഡുകളെ വരുമാനത്തി​െൻറ അടിസ്ഥാനത്തില്‍ വിവിധ നിറങ്ങളില്‍ വേര്‍തിരിച്ചതിലാണ് അപാകതകളുള്ളത്. രണ്ട് രൂപക്ക് അരി ലഭിക്കേണ്ടവര്‍ ഇന്ന് കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥയിലാണെന്നും പി.സി. തോമസ് പറഞ്ഞു. റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ഒമ്പതിന് സംസ്ഥാനത്തെ റേഷന്‍ സപ്ലൈ ഓഫിസുകള്‍ ഉപരോധിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, ജില്ല പ്രസിഡൻറ് സജി തുരുത്തിക്കുന്നേല്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.