മട്ടാഞ്ചേരി: വിൽപനക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് ഫോർട്ട്കൊച്ചി പൊലീസിെൻറ പിടിയിലായി. തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിന് സമീപം താമസിക്കുന്ന കൊല്ലംകുടി വീട്ടിൽ ബെൻ എം. ബാബുവാണ് (27) പിടിയിലായത്. മൺസൂൺ പട്രോളിങ്ങിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് വലയിലായത്. എൻജിനീയറിങ് ബിരുദധാരിയായ യുവാവ് ഒരുവർഷം ഗൾഫിലായിരുന്നു. ഗൾഫിൽനിന്ന് തിരിച്ച് നാട്ടിലെത്തിയശേഷമാണ് കഞ്ചാവ് കച്ചവടം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ബാഗിൽനിന്ന് കഞ്ചാവിന് പുറമെ തുലാസും അഞ്ചുഗ്രാം വീതം പാക്ക് ചെയ്യാൻ പാകത്തിലുള്ള പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. കഞ്ചാവ് മൊത്തമായെടുത്ത് ചെറിയ പാക്കറ്റുകളാക്കി വിൽപന നടത്തിവരുകയായിരുന്നു. ഫോർട്ട്കൊച്ചി സി.െഎ പി.രാജ്കുമാർ, എസ്.െഎ ആൻറണി ജോൺ നെറ്റോ, എ.എസ്.ഐമാരായ സി.എൻ. സുരേഷ്കുമാർ, മഹേഷ്, സി.പി.ഒമാരായ ഉമേഷ് ഉദയൻ, പി.എ. ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അഖണ്ഡഭജന സപ്താഹം തുടങ്ങി മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി അമരാവതി ജനാർദന സ്വാമി ക്ഷേത്രത്തിൽ അഖണ്ഡഭജന സപ്താഹം തുടങ്ങി. ക്ഷേത്രം മേൽശാന്തി മാധവ് ഭട്ട് യജ്ഞ മണ്ഡപത്തിൽ ജ്യോതി തെളിച്ചതോടെയാണ് സപ്താഹം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.