സാധാരണക്കാര​െൻറ മക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യം ^മന്ത്രി

സാധാരണക്കാര​െൻറ മക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യം -മന്ത്രി മട്ടാഞ്ചേരി: സാധാരണക്കാര​െൻറ മക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്തമാക്കുക എന്നതാണ് സർക്കാറി​െൻറ ലക്ഷ്യമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഫോർട്ട്കൊച്ചി സി.സി.എ ഹാളിൽ കെ.ജെ. ബർളി, കെ.ജെ. ഹർഷൽ മെമ്മോറിയൽ സോഷ്യോ കൾചറൽ ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ശ്യാമള എസ്. പ്രഭു, കെ.കെ. കുഞ്ഞച്ചൻ , ബെന്നി ഫെർണാണ്ടസ്, ജയന്തി പ്രേംനാഥ്, കവി പ്രസന്നൻ അന്ധകാരനഴി, ഫോറം പ്രസിഡൻറ് പി.എ. ബോസ്, സെക്രട്ടറി അഡ്വ.പി.എ. പ്രിയ എന്നിവർ സംസാരിച്ചു. സിസ്റ്റർ ലിസി ചക്കാലക്കൽ, ഐ.ടി. ജോസഫ്, സിസ്റ്റർ മനസ്സ്, ലിസി തോമസ്, പി.വി. ബിന്ദു, ശരത്ചന്ദ്രൻ, ഷിജി ശരവണ ദേവി, കെ.ആർ. സന്തോഷ് എന്നിവരെ ആദരിച്ചു. es2 kadanappally കെ.ജെ. ബർളി, കെ.ജെ. ഹർഷൽ സ്മാരക വിദ്യാഭ്യാസ അവാർഡ് ഫെസ്റ്റ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു (ചിത്രം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.