പണമിടപാടുകാരൻ ബസ് ജീവനക്കാരനെ മർദിച്ചതായി പരാതി

പള്ളുരുത്തി: കടം കൊടുത്ത പണം തിരികെ നൽകിയില്ലെന്ന കാരണത്താൽ പണമിടപാടുകാരൻ ബസ് കണ്ടക്ടറെ മർദിച്ചതായി പരാതി. മർദനത്തിൽ പരിക്കേറ്റ വടുതല കോർമ്മൻ പറമ്പിൽ ബിജുവിനെ (40) പരിക്കുകളോടെ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ താടിയെല്ലിനും, വാരിയെല്ലിനും പൊട്ടലുണ്ട്. കഴിഞ്ഞ ആറിനാണ് സംഭവം. പെരുമ്പടപ്പ് ചിറ്റൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണിയാൾ. പുലർച്ചെ ആറിന് ജോലിയെടുക്കുന്ന ബസിലെത്തി പലിശക്കാരൻ ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു. സംസാരിക്കാൻ പോലും സമയം നൽകിയില്ലെന്ന് ബിജു പറയുന്നു. മർദനത്തിനിടയിൽ നിലത്തു വീണ ബിജുവി​െൻറ നെഞ്ചിൽ ചവിട്ടിയതായും പറയുന്നു. മാസങ്ങൾക്ക് മുമ്പ് വട്ടിപ്പലിശക്കാരനായ ഇയാളിൽനിന്നും 75,000 രൂപ കടമായി വാങ്ങിയിരുന്നു. 15ശതമാനം നിരക്കിൽ പലിശ നൽകിയിരുന്നതായും ഇയാൾ പറയുന്നു. അറുപതിനായിരം രൂപ തിരികെ നൽകിയതായും ബാക്കി വരുന്ന 15,000 രൂപ നൽകാൻ താമസിച്ചതാണ് അക്രമത്തിന് കാരണമെന്നും ബിജു പറഞ്ഞു. സംഭവത്തിൽ ബിജുവി​െൻറ മാതാവ് മട്ടാഞ്ചേരി അസി. കമീഷണർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.