പള്ളുരുത്തി: ചെല്ലാനം ഫിഷിങ് ഹാർബർ വികസനം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി റിലേ സത്യഗ്രഹം നാലാം ദിവസത്തിലേക്ക് കടന്നു. ഹാർബറിന് ആവശ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കുക, റോഡ് സഞ്ചാരയോഗ്യമാക്കുക, കോളനിയിൽ താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. വെള്ളിയാഴ്ച നടന്ന നിരാഹാര സമരം ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. വി.ടി. ആൻറണി അധ്യക്ഷത വഹിച്ചു. കൗൺസിലർ തമ്പി സുബ്രഹ്മണ്യം, ഷാജി കുറുപ്പശേരി, തമ്പി സരസ്വതി, മൈക്കിൾ ലാലു, പി.കെ. സലിൻ, എ.ആർ. അന്തോണീസ്, ജിനു കെ. വർഗീസ്, എൻ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.