മരട്: വൈറ്റില-അരൂർ ദേശീപാതയിൽ കുണ്ടന്നൂർ ബണ്ട് സ്റ്റോപ്പിന് സമീപം സർവിസ് റോഡിൽ കഴിഞ്ഞ രാത്രി . ദുർഗന്ധം മൂലം നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് നഗരസഭ ചെയർേപഴ്സൺ സുനില സിബി, വൈസ് ചെയർമാൻ ജബ്ബാർ പാപ്പന, കൗൺസിലർ ടി.കെ. ദേവരാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിനു എന്നിവർ സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കി. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് റോഡും പരിസരവും കഴുകി വൃത്തിയാക്കി. പരിസരത്ത് സ്ഥാപിച്ച സി.സി ടി.വി പരിശോധിച്ച് മാലിന്യം തള്ളിയ വാഹനം പിടിച്ചെടുക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. മരട് നഗരസഭ പരിധിക്കകത്ത് കക്കൂസ് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ടാൽ വണ്ടി പിടിച്ചെടുത്ത് 10,000 രൂപ പിഴ ഈടാക്കും. വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നും നഗരസഭ ചെയർേപഴ്സൺ സുനില സിബി പറഞ്ഞു. ----------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.