നെട്ടൂർ: അമിതഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നത് മൂലം കുമ്പളം സ്കൂൾ റോഡ് തകർന്നു. ദേശീയപാതയിലെ ടോൾ പ്ലാസയിലെ പിരിവിൽനിന്ന് ഒഴിവാകുന്നതിന് അമിതഭാരം കയറ്റിയ ലോറികൾ സ്കൂൾ റോഡിലൂടെ സഞ്ചരിച്ച് സൗത്ത് ജങ്ഷൻ വഴി ദേശീയപാതയിൽ കയറി രക്ഷപ്പെടുകയാണ് പതിവ്. ഭാരവാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിന് ആവശ്യമായ രീതിയിലല്ല ഈ റോഡ് നിർമിച്ചിരിക്കുന്നത്. റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് അധികൃതർ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. es1 kumbalam road ചിത്രം - സ്കൂൾ റോഡ് പൊട്ടി തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.