കോൺഗ്രസ് പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും മാർച്ചിൽ നേരിയ സംഘർഷം

മൂവാറ്റുപുഴ: നിഷ്‌ക്രിയത്വത്തിൽ റെക്കോഡിട്ട സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മുൻ എം.എൽ.എ ജോസഫ് വാഴക്കൻ. ഇടതുപക്ഷ ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് ആവോലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന മുരടിപ്പിന് പരിഹാരം കാണുക. മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും പടരാതിരിക്കാൻ ഓടകൾ അടിയന്തരമായി ശുദ്ധീകരിക്കുക, കേടായ വഴി വിളക്കുകൾ മാറ്റി സ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷഫാൻ.വി.എസ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഡോ.മാത്യു കുഴൽനാടൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി മുഹമ്മദ് റഫീക്ക്, ബ്ലോക്ക് പ്രസിഡൻറ് സമീർ കോണിക്കൽ, ജോജി കുറുപ്പുമഠം, ജോർജ്‌ തെക്കുംപുറം, സിബി സെബാസ്റ്റ്യൻ, ഷാൻ മുഹമ്മദ്, ഡിനു ഡൊമനിക് , അരുൺ മോഹൻ , കെ.എസ്.യു ജില്ല സെക്രെട്ടറിമാരായ മെലിറ്റസ് മരിയ, ബ്രിൽജോ മാനുവൽ, മുഹമ്മദ് ചെറുകപ്പിള്ളി, സച്ചിൻ ഷാജി, റിയാസ്, താമരപിള്ളി പഞ്ചായത്ത് അംഗങ്ങളായ ഷിബു പരീക്കൻ, ലിൻസി ടൈറ്റ്‌സ്, മോളി ജെയിംസ്, ഷിമ്മി തോംസൺ, പി എം നൂഹ്, അജാസ് രണ്ടാർ, നിയാസ് നൂഹ്, വി.എം. റിയാദ്, എം.ലിയോ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.