ആദരിച്ചു

മൂവാറ്റുപുഴ: എൻ.എസ്.എസ്.ടെക്നിക്കൽ സെൽ രൂപകൽപന ചെയ്ത വിഷരഹിത വിഷു കൃഷി പദ്ധതി വിജയകരമായി നടപ്പാക്കിയ മൂളവൂർ ഇലാഹിയ എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് യൂനിറ്റുകളെ സംസ്ഥാന അവാർഡ് നൽകി . തൃശൂർ വിദ്യ അക്കാദമി ഓഫ് സയൻസിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാറിൽനിന്നും അവാർഡുകൾ ഏറ്റുവാങ്ങി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.കെ.പി .ഇന്ദിരാദേവി, എൻ.എസ്.എസ്.ടെക്നിക്കൽ സെൽ പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൾ ജബ്ബാർ അഹമ്മദ്, പ്രോഗ്രാം ഓഫിസർമാരായ എം. അരുൺ കുമാർ, ജൂബിൻ എൽദോ പോൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.