ആലപ്പുഴ: അന്താരാഷ്ട്ര കയർമേള 'കയർ കേരള-2017' എന്ന പേരിൽ ഒക്ടോബർ അഞ്ചുമുതൽ ഒമ്പതുവരെ ആലപ്പുഴയിൽ നടക്കും. എല്ലാവർഷവും വർഷാരംഭത്തിൽ നടത്തിവന്നിരുന്ന മേള ആദ്യമായാണ് വൈകി നടത്തുന്നത്. മേളയുടെ പ്രചാരണാർഥം ആരംഭിക്കുന്ന ഫേസ്ബുക്ക് പേജിെൻറ ഉദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് െഎസക് നിർവഹിച്ചു. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥാപനങ്ങളുടെ ചെയർമാൻമാരായ അഡ്വ. കെ. പ്രസാദ്, സി.ബി. ചന്ദ്രബാബു, കെ.കെ. ഗണേശൻ, അഡ്വ. കെ.ആർ. ഭഗീരഥൻ, പി.പി. ചിത്തരഞ്ജൻ എന്നിവർ പെങ്കടുത്തു. ഒക്ടോബറിനുമുമ്പ് 50,000 മുതൽ ഒരുലക്ഷം വരെ ആളുകളിലേക്ക് സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നതിനാണ് ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ മേള നടത്തുകയെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കയർ വ്യാപാരികളെ ആകർഷിക്കുന്നതിനൊപ്പം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുള്ള കൈത്തറി ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും പെങ്കടുപ്പിക്കും. സ്വകാര്യ വ്യാപാരികൾ ഉൾപ്പെടെ നാനൂറോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. ഒാണക്കാലത്ത് ഉൽപാദനച്ചെലവിനേക്കാൾ 50 ശതമാനം വിലക്കുറവിൽ കയറുൽപന്നങ്ങൾ വിറ്റഴിക്കുമെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്നുവിരുദ്ധ പ്രചാരണം നടത്തിയ ആളെ മർദിച്ചു അരൂർ: മയക്കുമരുന്ന് കച്ചവടത്തിനെതിരെ പ്രചാരണം നടത്തിയ തിരുവോണം െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി അരൂർ വൃന്ദാവനം സി.ജി. വേണുഗോപാലിന് (55) മർദനമേറ്റു. വെള്ളിയാഴ്ച രാത്രി 9.30ഒാടെ വില്ലേജ് ഓഫിസ് റോഡിലായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ ക്രൂരമായി മർദിക്കുകയായിരുന്നു. വേണുഗോപാലിനെ അരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലിരുന്ന് ഇരുവരും ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നെന്ന് വേണുഗോപാൽ പറഞ്ഞു. അരൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ തിരുവോണം െറസിഡൻറ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. ശശിധരൻപിള്ള, പഞ്ചായത്ത് അംഗം കെ.എസ്. ശ്യാം എന്നിവർ സംസാരിച്ചു. ഹാജിമാർക്ക് പ്രതിരോധ കുത്തിവെപ്പ് ആലപ്പുഴ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാൻ അവസരം ലഭിച്ച ജില്ലയിലെ ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് തിങ്കളാഴ്ച കായംകുളം താലൂക്ക് ആശുപത്രിയിലും 11ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും നടക്കും. കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കിലുള്ളവർ കായംകുളത്തും അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കിലുള്ളവർ ആലപ്പുഴയിലും രാവിലെ ഒമ്പതിന് എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.