ഫാഷിസ്റ്റുകളെ അനുകൂലിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ല -ആലേങ്കാട് ലീലാകൃഷ്ണൻ ആലപ്പുഴ: രാജ്യം നേരിടുന്ന വലിയ വിപത്താണ് ഫാഷിസമെന്നും അതിനെ അനുകൂലിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ലെന്നും കവി ആലേങ്കാട് ലീലാകൃഷ്ണൻ. മണ്ണഞ്ചേരിയിൽ യുവകല സാഹിതി ജില്ല സമ്മേളനത്തിെൻറ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസം രാജ്യത്ത് ശക്തിപ്രാപിക്കുമ്പോള്‍ അതിനെ ചെറുക്കുവാന്‍ കല-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കഴിയണം. ഇതിന് സാംസ്‌കാരിക സംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. സംഘാടകസമിതി ചെയര്‍മാന്‍ പി. ജ്യോതിസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആസിഫ് റഹീം, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം. സതീശന്‍, സിനിമനടൻ ചേര്‍ത്തല ജയന്‍, പി.എസ്. ഹരിദാസ്, ടി.എസ്. സന്തോഷ്‌കുമാര്‍, അഡ്വ. പി.പി. ഗീത, കെ.പി.എ.സി സജുകുമാർ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന കലാകാരന്മാരെ മന്ത്രി പി. തിലോത്തമന്‍ ആദരിച്ചു. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്യും. കടയടപ്പിൽ വ്യാപാരി വ്യവസായി ഫെഡറേഷനും പങ്കുചേരും ആലപ്പുഴ: ജി.എസ്.ടി വിഷയത്തില്‍ വ്യാപാരികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 11ന് നടക്കുന്ന ഹര്‍ത്താലില്‍ വ്യാപാരി വ്യവസായി ഫെഡറേഷനും പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.ഇ. ഇസ്മായിലും ജനറല്‍ സെക്രട്ടറി കമാല്‍ എം. മാക്കിയിലും അറിയിച്ചു. വ്യാപാരസമൂഹത്തിന് വളരെ ആഘാതം ഏൽപിച്ചുകൊണ്ടുള്ള മാറ്റമാണ് പുതിയ നികുതി സംവിധാനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. ജി.എസ്.ടി മൂലം വ്യാപാരികള്‍ക്കുണ്ടാകുന്ന എല്ലാ നഷ്ടവും സര്‍ക്കാര്‍ പരിഹരിക്കുകയാണ് വേണ്ടത്. അതോടൊപ്പം വ്യാപാരം നടക്കുന്നതിന് മുന്നോടിയായി നികുതി ഈടാക്കുമ്പോള്‍ ഒരിക്കലും വിറ്റുപോകാതെവരുന്ന സാധനങ്ങള്‍ക്ക് വ്യാപാരികള്‍ മുന്‍കൂറായി നികുതി നല്‍കുകയാണ്. ഈ നയവും പുനഃപരിശോധിക്കണം. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിെൻറ ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള ഹര്‍ത്താലിൽ ഫെഡറേഷന്‍ അംഗങ്ങള്‍ പങ്കുചേരണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.