ഡി.വൈ.എഫ്​.​െഎ വേട്ടക്കാർക്കൊപ്പമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു- ^യൂത്ത് കോൺഗ്രസ്

ഡി.വൈ.എഫ്.െഎ വേട്ടക്കാർക്കൊപ്പമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു- -യൂത്ത് കോൺഗ്രസ് കൊച്ചി: സമൂഹത്തിലെ ഇരകളുടെ പക്ഷത്തല്ല, വേട്ടക്കാരുടെ പക്ഷത്താണ് ഡി.വൈ.എഫ്.െഎ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ വീട്ടിൽ പോയ ഡി.വൈ.എഫ്.െഎ പ്രസിഡൻറും എം.എൽ.എയുമായ എ.എൻ. ഷംസീറി​െൻറ പ്രവൃത്തി ഗുണ്ട മാഫിയ തലവൻമാരുമായുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ബന്ധമാണ് വെളിവാക്കുന്നത്. നിയമ സംവിധാനം സംരക്ഷിക്കാൻ ബാധ്യതയുള്ള എം.എൽ.എ കുറ്റവാളിയുടെ വീട്ടിൽ പോകുന്നത് പദവിക്ക് നിരക്കാത്തതാണ്. പി. ജയരാജൻ അതിന് പരസ്യ പിന്തുണ അറിയിച്ചിരിക്കുന്നു. ഡി.വൈ.എഫ്.െഎ പ്രസിഡൻറായി എ.എൻ. ഷംസീർ തുടരുന്നത് യുവജന സംഘടനകൾക്ക് അപമാനമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.