പിറവം: പാഴൂർ പാടശേഖരങ്ങളിലെ തണ്ണീർ ചാലുകളും വെള്ളക്കെട്ടുകളും മാലിന്യമിട്ട് നികത്താൻ ശ്രമിക്കുന്നതിെൻറ പിന്നിൽ ഭൂമാഫിയകളുടെ ഇടപെടലാണെന്ന് പരാതി. മുൻകാലങ്ങളിൽ ഇഷ്ടിക നിർമാണത്തിനുവേണ്ടി കുഴിച്ച നെൽപ്പാടങ്ങളാണ് മാലിന്യം നിക്ഷേപിച്ച് നിറക്കാൻ ശ്രമിക്കുന്നത്. മാലിന്യത്തിെൻറ ദുർഗന്ധം അസഹ്യമാകുന്നതോടെ ഇവിടം മണ്ണിട്ട് നികത്താനുള്ള നടപടികൾ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഭൂമാഫിയയാണ് പുതിയ നീക്കത്തിന് പിന്നിെലന്ന് സമീപവാസികൾ പറയുന്നു. കഴിഞ്ഞ വേനലിൽ ജലക്ഷാമം രൂക്ഷമായപ്പോഴും സമീപത്തുള്ള കിണറുകളിലും ജലസ്രോതസ്സുകളിലും ജലനിരപ്പ് താഴ്ന്നുപോകാതിരുന്നത് നീർച്ചാലുകളും വെള്ളക്കെട്ടുകളും ഉണ്ടായതിനാലാണ്. പിറവത്തിെൻറ കിഴക്കൻ മേഖലയിൽ ഒരുകോടി രൂപ മുടക്കി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതൊക്കെ അവഗണിച്ച് എവിടെനിന്നോ മാലിന്യം കൊണ്ടുവന്ന് തണ്ണീർതടങ്ങൾ നികത്തുന്നത്. ഇത് പകർച്ചവ്യാധികൾക്കും പരിസരം ദുർഗന്ധപൂരിതമാകാനും ഇടയാക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.