ധനമന്ത്രിയുടെ നടപടികൾ പ്രതിഷേധാർഹം -മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് കൊച്ചി: ജി.എസ്.ടി നടപ്പാക്കിയതു മുതൽ വ്യാപാരികൾ അമിത ലാഭം കൊയ്യുന്നുവെന്ന ധനമന്ത്രിയുടെ പ്രചാരണം വ്യാപാരികളെ പൊതുസമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നതാണെന്ന് കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോേമഴ്സ് ആരോപിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി വ്യാപാരികളെ കൂടുതൽ ദ്രോഹിക്കാനുള്ള ധനമന്ത്രിയുടെ തീരുമാനം പ്രതിഷേധാർഹമാണ്. ശരിയായ മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയതുമൂലമാണ് ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടായിട്ടുള്ളത്. സൈപ്ലകോകളിൽ വില കുറച്ച് ഉൽപന്നങ്ങൾ കിട്ടുമെന്ന മന്ത്രിയുടെ പ്രസ്താവനയും തെറ്റിദ്ധാരണാജനകമാണ്. എങ്ങനെയും ജനപിന്തുണ നേടാനുള്ള വ്യഗ്രത മൂലമാണ് ധനമന്ത്രി ഇത്തരം അപക്വമായ സാഹസങ്ങൾ കാട്ടുന്നതെന്നും പ്രസിഡൻറ് വി.എ. യൂസഫും ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീറും പ്രസ്താവനയിൽ പറഞ്ഞു. റേഷൻ മുൻഗണനാ പട്ടിക: നിയമലംഘനം നടത്തിയ പഞ്ചായത്തുകൾക്കെതിരെ നടപടി വേണം കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻ മുൻഗണനാ കാർഡുകൾ ലഭിക്കാനുള്ള കരട് പട്ടിക ഗ്രാമസഭയിൽ അവതരിപ്പിക്കാതെ സിവിൽ സപ്ലൈസ് വകുപ്പ് നൽകിയ പട്ടിക പാസാക്കിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള റേഷൻ സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റേഷൻ മുൻഗണനപട്ടിക ഗ്രാമസഭയിൽ അവതരിപ്പിക്കണമെന്ന സിവിൽ സെപ്ലെസ് വകുപ്പ് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരുന്നതാണെങ്കിലും പല പഞ്ചായത്തുകളും പരിഗണിച്ചിട്ടില്ല. പാവപ്പെട്ടവർക്ക് റേഷൻ ലഭിക്കുന്ന പ്രശ്നത്തിൽ പഞ്ചായത്തുകൾ ഉദാസീനത കാട്ടിയത് ഗുരുതരമായ അനാസ്ഥയാണ്. േറഷൻ കാർഡ് നിഷേധിക്കപ്പെട്ട റേഷൻ കാർഡ് ഉടമകളുടെ ജില്ലതല യോഗം ഞായറാഴ്ച പെരുമ്പാവൂർ വ്യാപാരഭവൻ ഹാളിൽ നടത്താനും തീരുമാനിച്ചു. എം.എ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ശിവൻ കദളി, പി.പി. ചന്തു, കെ.െഎ. കൃഷ്ണൻകുട്ടി, എം.കെ. അംബേദ്കർ, പരമേശ്വരൻ, ഭാർഗവികൃഷ്ണൻ, ലീല പരമേശ്വരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.