കൊച്ചി: കൊച്ചി സർവകലാശാലയിലെ തദ്ദേശ നിർമിതമായ സ്ട്രാറ്റോസ്ഫിയർ- േട്രാപോസ്ഫിയർ റഡാർ കേന്ദ്രം ചൊവ്വാഴ്ച രാവിലെ 11ന് കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ രാഷ്ട്രത്തിന് സമർപ്പിക്കും. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിക്കും. വൈസ് ചാൻസലർ ഡോ. ജെ. ലത, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രാജീവൻ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അശുതോഷ് ശർമ, എസ്.ടി റഡാർ പദ്ധതിയുടെ സ്ഥാപക ചെയർമാൻ ഡോ. ബി.എം. റെഡ്ഡി എന്നിവർ പങ്കെടുക്കും. കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പിെൻറ സഹായത്തോടെ നിർമിച്ച ഈ കാലാവസ്ഥ റഡാർ കേന്ദ്രം മൺസൂൺ പഠനവും അന്തരീക്ഷത്തിലെ വിവിധ വാതകപ്പാളികളായ സ്ട്രാറ്റോസ്ഫിയർ, -േട്രാപോസ്ഫിയർ പഠനവുമാണ് ലക്ഷ്യമിടുന്നത്. 619 അത്യാധുനിക റഡാർ ആൻറിനകൾ കോർത്തിണക്കി പ്രവർത്തിക്കുന്ന ഈ കേന്ദ്രം ശാസ്ത്രം, പ്രതിരോധം, വിമാനഗതാഗതം, ഗവേഷണം, കാർഷികം തുടങ്ങിയ മേഖലകളിൽ സംഭവന നൽകാൻ ഉതകുന്നതാണെന്ന് റഡാർ കേന്ദ്രം ഡയറക്ടർ ഡോ. കെ. മോഹൻ കുമാർ അറിയിച്ചു. 205 മെഗാഹെട്സ് ഫ്രീക്വൻസി ബാൻഡിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റഡാർ കേന്ദ്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.