കോഴി വിലയിൽ ഇടിവ്​

െകാച്ചി: കോഴി വില കുറക്കണെമന്ന മന്ത്രി തോമസ് െഎസക്കി​െൻറ പ്രസ്താവനക്ക് ശേഷം വിലയിൽ കാര്യമായ ഇടിവ്. ഇറച്ചിക്ക് വെള്ളിയാഴ്ച 230 രൂപയും ജീവനുള്ളതിന് 130 രൂപയുമായിരുന്നു വില. ശനിയാഴ്ച ഇറച്ചിക്ക് 187--195 രൂപയായി കുറഞ്ഞു. ജീവനുള്ളതിന് മാറ്റമില്ല. ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രിയുമായി ചർച്ച നടത്തുെമന്നും വില സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുെമന്നും ഒാൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് താജുദ്ദീൻ പറഞ്ഞു. കോഴിക്ക് ചുമത്തിയിരുന്ന 14.5 ശതമാനം നികുതി ജി.എസ്.ടി പ്രാബല്യത്തിൽ വന്നേതാടെ ഒഴിവാക്കിയിരുന്നു. എന്നിട്ടും വില വർധിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.