എൻ.ജി.ഒ യൂനിയൻ ചെസ്​^കാരംസ്​ ചാമ്പ്യൻഷിപ്​​: മലപ്പുറവും കോഴിക്കോടും ജേതാക്കൾ

എൻ.ജി.ഒ യൂനിയൻ ചെസ്-കാരംസ് ചാമ്പ്യൻഷിപ്: മലപ്പുറവും കോഴിക്കോടും ജേതാക്കൾ കൊച്ചി: സംസ്ഥാന ജീവനക്കാർക്കായി കേരള എൻ.ജി.ഒ യൂനിയൻ സംഘടിപ്പിച്ച നാലാമത് സംസ്ഥാന ചെസ്-കാരംസ് (ഡബിൾസ്) ചാമ്പ്യൻഷിപ്പിൽ മലപ്പുറവും കോഴിക്കോടും ജേതാക്കളായി. ചെസ് മത്സരത്തിൽ മലപ്പുറത്ത് നിന്നുള്ള സി. പ്രസാദ്, കാരംസിൽ കോഴിക്കോട് നിന്നുള്ള കെ. സനൂപ്കുമാർ, എൻ.പി. സുഷേന്ദ്രൻ എന്നിവരാണ് വിജയികളായത്. ആർ. രമേശ്, എ.ആർ. ഇസ്മായിൽ (പാലക്കാട്), ഇ. ഷീന (കണ്ണൂർ) എന്നിവർ കാരംസ്, ചെസ് മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടി. ദേശീയ വോളിബാൾ താരം എസ്.എ. മധു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഇ. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദർ രാജൻ, എറണാകുളം ജില്ല സെക്രട്ടറി കെ.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പി.എം. ഷാജി, കെ. റെജികുമാർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സംസ്ഥാന കലാസമിതി കൺവീനർ എം.വി. ശശിധരൻ സ്വാഗതവും ജോയൻറ് കൺവീനർ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. ഇ. പ്രേംകുമാർ മെഡലുകൾ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.